ഈരാറ്റുപേട്ട 29 ആം ഡിവിഷൻ വാർഡ് കൗൺസിലർ ജെയിംസ് അറിയിച്ചതനുസരിച്ച് കടുത്ത പട്ടിണിയിലും അവശതയിലും കഴിഞ്ഞിരുന്ന വയോധികനെ ടീം എമർജൻസി സന്നദ്ധ പ്രവർത്തകർ രക്ഷപെടുത്തി ആശുപത്രിയിലാക്കി. അഡ്വക്കേറ്റ് വി.ജെ. ജോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലാണ് വയോധികനെ വസ്ത്രങ്ങളോ ഭക്ഷണമോ ഇല്ലാതെ തീർത്തും അശരണനായ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്നദ്ധ സംഘടനയായ 'ടീം എമർജൻസി' ക്യാപ്റ്റൻ അഷ്റഫ്കുട്ടിയും ഇസ്മയിൽ ഇന്താപ്പനും ചേർന്ന് വയോധികന് അടിയന്തര സഹായമെത്തിക്കുകയായിരുന്നു. ദിവസങ്ങളായി പട്ടിണിയിലായിരുന്ന ഇദ്ദേഹത്തെ സന്നദ്ധ പ്രവർത്തകർ കുളിപ്പിച്ച്, വസ്ത്രങ്ങൾ ധരിപ്പിക്കുകയും ഭക്ഷണവും പാനീയങ്ങളും നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി ഇദ്ദേഹത്തെ ഈരാറ്റുപേട്ട ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.
തുടർന്ന് ഈരാറ്റുപേട്ട ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഓഫീസർ ബിനോയ് സാറിന്റെ നിർദ്ദേശപ്രകാരം, പരിചരിക്കാൻ ബന്ധുമിത്രാദികൾ ആരുമില്ലാത്തതിനെ തുടർന്ന് ടീം എമർജൻസി കേരള വയോധികനെ പാലാ മരിയ സദനത്തിലേക്ക് കൊണ്ട് പോയി.. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ 29 ആം വാർഡ് കൗൺസിലർ ജെയിംസ് കുന്നേലും അഡ്വ : വി ജെ ജോസഫ് സാർ, ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഓഫീസർ ബിനോയി സാർ SCPO അജീഷ് ടി ആനന്ദ്, CPO സുനിൽ സുകുമാരൻ, മറ്റു അംഗങ്ങളായ നജീബ് മോൻ, യൂനസ് ഒറ്റയിലും പങ്കെടുത്തു. ..
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



