വാർഷിക സമ്മേളനവും, സ്തോത്ര ശുശ്രൂഷയും



ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 70 - ാമത് വാർഷിക സമ്മേളനവും, സ്തോത്ര ശുശ്രൂഷയും, സപ്തതി ആഘോഷങ്ങളുടെ സമാപനവും 2026 ജൂലൈ 11- ാo തീയതി കോതമംഗലം, പുതുപ്പാടി മരിയൻ അക്കാദമിയിൽ വച്ച് ഓക്സിലിയറി പ്രസിഡൻറ് മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. ആബൂൻ മോർ ഡോ. ബസേലിയോസ് ജോസഫ്‌ ശ്രേഷ്ഠ കാതോലിക്ക സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭാ വിശ്വാസ പാരമ്പര്യങ്ങൾക്ക് ഉപരിയായി ദൈവവചനത്തിനു വേണ്ടി ഒന്നായി തീരണമെന്ന ആഹ്വാനം അഭിവന്ദ്യ തിരുമേനി ഉദ്ഘാടന സന്ദേശത്തിലൂടെ നൽകി. ദൈവവചനത്തിന്റെ പാതയിൽ 70 വർഷങ്ങൾ പിന്നിടുമ്പോൾ ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി കൂടുതൽ തീക്ഷ്ണതയോടെ സ്വരുമയോടെ പ്രവർത്തിപ്പാൻ ചുമതലപ്പെട്ടിരിക്കുന്നു എന്നും തിരുമേനി ഉദ്ബാധിപ്പിക്കുകയുണ്ടായി. റവ. ഡോ. കവിത്തോ ജി. ഷിമോ (ജനറൽ സെക്രട്ടറി, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ) മുഖ്യ സന്ദേശം നൽകി. ഓക്സിലിയറി വൈസ്  പ്രസിഡൻറ്- റൈറ്റ്‌ റവ. വി. എസ്. ഫ്രാൻസിസ്,  മോറാൻ മോർ ഡോ. സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത, മോസ്റ്റ്. റവ. ഡോ. ഏബ്രഹാം ചാക്കോ, മോസ്റ്റ് റവ. സിറിൽ മാർ ബസേലിയോസ് I മെത്രാപ്പോലീത്ത, അഭി. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നൽകി. 


.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0