ഇല്ലിക്കൽ കല്ലിലെ അഭ്യാസങ്ങൾക്ക് മൂക്കുകയറിടാൻ തീരുമാനം



സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും ഇല്ലിക്കൽ കല്ലിലെ അപകടകരമായ കല്ലുകൾക്ക് മുകളിൽ കയറിയുള്ള അഭ്യാസങ്ങൾക്ക് അറുതി വരുത്താൻ തീരുമാനവുമായി അധികൃതർ. ഇല്ലിക്കൽ കല്ലിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ പ്രത്യേക യോഗം തീരുമാനിച്ചു. അപകടകരമായ രീതിയിൽ ചിലർ ഇല്ലിക്കൽ കല്ലിനു മുകളിൽ കയറുന്ന സാഹചര്യ ത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.  ക്രമീകരണങ്ങളെക്കുറിച്ച് ആലോചി ക്കുന്നതിനായി  പാല ആർഡിഓ ആണ്  തലനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തത്. 

 


ഇല്ലിക്കൽ കല്ലിലെ കല്ലിൻ്റെ മുകളിൽ രണ്ട് യുവാക്കൾ കയറിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കിഴക്കാംതൂക്കായ പാറയ്ക്ക് മുകളിൽ നിന്നും യുവാക്കൾ താഴെയിറങ്ങാൻ പാടുപെടുന്നത് വീഡിയോയിൽ ദൃശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി ഇതിനു മുകളിലേക്ക് കയറുന്നത് തടയാൻ അധികൃതർ തീരുമാനിച്ചത്. മൂന്നിലവ് -തലനാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ, DTPC സെക്രട്ടറി, പോലീസ്, മീനച്ചിൽ തഹസീൽദാർ , മൂന്നിലവ്-തലനാട് വില്ലേജാഫീസർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


കാളക്കൂട് വഴി ഇല്ലിക്കൽകല്ലിൽ അപകടകരമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കുവാൻ തലനാട് പഞ്ചായത്തിന് RDO നിർദ്ദേശം നൽകി. പോലീസ് പെട്രോളിംഗ് നടത്തുന്നതിനും നിർദ്ദേശം നൽകി. നരകപാലം ഭാഗത്ത് ബാരിക്കേഡ് നിർമിക്കുന്നതും , ഒറവത്തൊട്ടി ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നതും നിലവിലുള്ള ജില്ലാപഞ്ചായത്ത് ചെക്ക് പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാകും എന്ന് യോഗം വിലയിരുത്തി . യോഗതീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് RDO അറിയിച്ചു.

 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0