അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു



അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ, അഡാർട്ട് ക്ലബ്, എൻ.എസ്.എസ്., സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പോസ്റ്റർ അവതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ റാലി എന്നിവ സംഘടിപ്പിച്ചു. റാലി സ്കൂൾ മാനേജർ വ. റവ. ഡോ. ജോർജ് വെട്ടുകല്ലേൽ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനത്തിൽ എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാറിന്റെ മുൻ പ്രിൻസിപ്പൽ ജോൺസൺ ചെറുവള്ളി മുഖ്യപ്രഭാഷണം നടത്തി. 



പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ശ്രദ്ധേയമായ ഫ്ലാഷ് മോബ് പരിപാടിക്ക് മാറ്റുകൂട്ടി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0