CMS ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയത്ത് നടന്ന കോട്ടയം ജില്ലാ അണ്ടർ-17 സ്കൂൾസ് സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ SMV HSS പൂഞ്ഞാർ കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനൽ മത്സരത്തിൽ സെയിന്റ് എഫ്രേം ഹയർ സെക്കൻഡറി സ്കൂൾ, മാന്നാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് SMV HSS പൂഞ്ഞാർ ചാമ്പ്യന്മാരായത്.
.ഇതേ ടൂർണമെന്റിലെ സബ് ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പായതും SMV HSS പൂഞ്ഞാർ തന്നെയാണ്. ഇരു വിഭാഗങ്ങളിലുമായി മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ താരങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ടീമിനൊപ്പം സ്കൂളിന്റെ കായിക അധ്യാപകൻ അഭിജിത് വിനോദ്, ടീം കോച്ചുമാരായ രാജേഷ് മാത്യു, അഖിൽ രാജൻ എന്നിവർ നേതൃത്വം നൽകി.
----------------------------------------------------------------------------------------------------------------



