അരുവിത്തുറ സെന്റ് ജോർജ് കോളെജിൽ ദീക്ഷാരംഭം



 അരുവിത്തുറ സെന്റ് ജോർജ് കോളെജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. കോളെജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 



ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി. കോളെജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമ്മത്തിന് നേതൃത്വം നൽകി ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐക്യു ഏ സി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ് , അഡ്മിഷൻ ഇൻ ചാർജ് ഡോ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0