പാലാ മാനേജ്‌മെന്റ് അസോസിയേഷന്റെ (PMA) 2026-27 പ്രവർത്തന വർഷ ഉദ്ഘാടനം



പാലാ മാനേജ്‌മെന്റ് അസോസിയേഷന്റെ (PMA) 2026-27 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും  ജൂലൈ 17- ആം തീയതി (വെള്ളി) വൈകിട്ട് 7.00 മണിക്ക് ഹോട്ടൽ സൺസ്റ്റാർ റെസിഡൻസി, ക്ലബ് ഹൗസ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് എതിർവശം, പാലായിൽ നടക്കും. പരിപാടിയുടെ മുഖ്യാതിഥിയായി ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ചെയർമാൻ ഡോ. ടോണി തോമസ് പങ്കെടുക്കും.

"ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഡിജിറ്റൽ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ചെറിയ നഗരങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങൾ എങ്ങനെ ആഗോള നിലവാരത്തിലേക്ക് വളരാമെന്നും, അതിൽ ലോക്കൽ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ പങ്ക് എന്താണെന്നും" അദ്ദേഹം വിശദീകരിക്കുന്നതായിരിക്കും.


.2016 ൽ പ്രവർത്തനം ആരംഭിച്ച് 2017-ൽ രജിസ്റ്റർ ചെയ്യപ്പെട്ട പാലാ മാനേജ്‌മെന്റ് അസോസിയേഷൻ (PMA), ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനുമായി (AIMA), ന്യൂഡൽഹി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സെൻട്രൽ കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ മാനേജ്‌മെന്റ് സംഘടനയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മാനേജ്മെന്റ് വിദ്യാഭ്യാസം, നേത്യത്വ വികസനം, സംരംഭകത്വ പ്രോത്സാഹനം, വ്യവസായ വിദ്യാഭ്യാസ സ്ഥാപന സഹകരണം, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമാക്കി നിരവധി സെമിനാറുകളും പ്രഭാഷണങ്ങളും പരിശീലന പരിപാടികളും PMA വിജയകരമായി സംഘടിപ്പിച്ചു വരുന്നു.

മാനേജ്മെന്റ് മേഖലയിലെ വിദഗ്‌ധർ, വ്യവസായ പ്രമുഖർ, സംരംഭകർ, വിദ്യാഭ്യാസ പ്രവർത്തകർ, ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരുമിപ്പിക്കുന്ന ഒരു പ്രൊഫഷ‌ണൽ വേദിയായി PMA വളർന്നു കഴിഞ്ഞിരിക്കുന്നു.




"വിഷൻ 2030"- പുതിയ ദശകത്തിലേക്കുള്ള ദിശാബോധം

സംഘടനയുടെ ആദ്യ പത്ത് വർഷങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ, അടുത്ത അഞ്ച വർഷത്തേക്കുള്ള സമഗ്ര വികസനരേഖയായ "PMA Vision 2030" രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Vision 2030-ന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ:

PMAയുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രൊഫഷണലാക്കുക.

അംഗസംഖ്യ ഗണ്യമായി വർദ്ധിപ്പിക്കുക.

അംഗങ്ങളുടെ സജീവ പങ്കാളിത്തം വർദ്ധിപ്പിക്കുക.

PMA Leadership Academy സ്ഥാപിക്കുക.

Digital PMA പദ്ധതി നടപ്പിലാക്കുക.

ഹൈബ്രിഡ് പരിശീലന പരിപാടികളും വെബിനാറുകളും ആരംഭിക്കുക.

വ്യവസായ-വിദ്യാഭ്യാസ സ്ഥാപന സഹകരണ വേദി രൂപപ്പെടുത്തുക.

യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി നേതൃത്വ വികസന പരിപാടികൾ ആരംഭിക്കുക.

https://www.facebook.com/meenachilnews/videos/1750328792830789 
സംരംഭകത്വം, സ്റ്റാർട്ടപ്പ് വികസനം, MSME വളർച്ച എന്നിവയ്ക്ക് പ്രത്യേക പദ്ധതികൾ.

കോർപ്പറേറ്റ് അംഗത്വം ശക്തിപ്പെടുത്തുക.

മാനേജ്മെന്റ് ഗവേഷണ-പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.

കാർഷിക മേഖല, പ്രത്യേകിച്ച് റബർ, കുരുമുളക് തുടങ്ങിയ മേഖലകളിൽ മൂല്യവർദ്ധിത സംരംഭങ്ങൾക്ക് മാനേജ്മെന്റ് പിന്തുണ.

സെൻട്രൽ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിൽ PMAയുടെ സജീവ പങ്കാളിത്തം.

പ്രസിഡൻ്റ് പിജി മുകുന്ദൻ, വൈസ് പ്രസിഡൻ്റ് സന്തോഷ് മാട്ടേൽ സെക്രട്ടറി ജനറൽ ലിസൻ മാത്യു, പ്രോഗ്രാം സെക്രട്ടറി മാത്യു കോക്കാട്, ട്രഷറർ മൈക്കിൾ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0