പെൻഷനേഴ്സ് സംഘ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി



കോട്ടയം: 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം സാമ്പത്തിക ധവളപത്രത്തിൻ്റെ മറവിൽ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.





ബഡ്ജറ്റിൽ വിസ്മയം ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷനും ശമ്പളത്തിനും ഉള്ള വാർഷിക അലോട്ട്മെൻ്റ് കുറച്ച് ജീവനക്കാരെയും പെൻഷൻകാരെയും പരിഹസിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തടഞ്ഞുവെച്ച ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക,മെഡിസെപ് ആരോഗ്യ പദ്ധതി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ. എൻ. മോഹനൻ,എം.ജയരാജൻ, കെ.സി.വിജയകുമാർ,കെ.വിനോദ് എന്നിവർ ധർണയെ അഭിസംബോധന ചെയ്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0