പാലാ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വാഹനം ഓടിക്കുന്നതില്‍ വിമുഖതയെന്ന് ആക്ഷേപം




പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച വാഹനം വിദ്യാര്‍ത്ഥികള്‍ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം. സ്‌കൂള്‍ അധികൃതര്‍ വാഹനമോടിക്കാന്‍ വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം. ജൂണ്‍ മാസം മാസം പിറ്റിഎയും, മറ്റ് അദ്ധ്യാപകരും മുന്‍കൈയടുത്ത് വാഹനം ഓടിച്ചെങ്കിലും ജൂണ്‍ 10 മുതല്‍ ഇത് മുടങ്ങിയതായാണ് പരാതി ഉയരുന്നത്. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ നഗരസഭയില്‍ പരാതി അറിയിച്ചപ്പോള്‍ തുടര്‍ നടപടി സ്വീകരിക്കുവാന്‍ നഗരസഭ നിലവിലുള്ള പ്രധാന അദ്ധ്യാപകനോടും അധ്യാപകരോടും നഗരസഭയില്‍ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്ത് നിര്‍ദേശിച്ചെങ്കിലും അവ പാലിക്കുന്നില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. 




വാഹന സൗകര്യം ഉണ്ടെന്ന് കണ്ട് പുതുതായി വന്ന കുട്ടികളും രക്ഷിതാക്കളും ഇതോടെ പ്രതിസന്ധിയിലാണ്. വാഹനത്തിന് ഇന്ധന ചിലവ് , ഡ്രൈവര്‍ക്ക് ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ക്ക് വലയുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സ്‌കൂള്‍ അധികൃതരുടെയും പിറ്റിഎയുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ജോസ് കെ.മാണി എം.പി പ്രദേശിക വികസന ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കിയത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം അവസാനവും ഈ വര്‍ഷം തുടക്കത്തിലും ആ സമയത്ത് പ്രധാന അദ്ധ്യാപികയുടെ നേതൃത്വത്തില്‍ വാഹനത്തിന്റെ റൂട്ട് നിശ്ചയിച്ച് മറ്റ് വാഹന നടത്തിപ്പ് വ്യവസ്ഥകളും രേഖാമൂലം ഉണ്ടാക്കിയിട്ടുള്ളതാണ് . ഇതു പ്രകാരം ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൃത്യ സമയത്ത് എത്തിക്കുന്നതിന് വേണ്ട ചിട്ടയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വാഹന സൗകര്യം ലഭിക്കുമെന്ന ഉറപ്പിലും പ്രതീക്ഷയിലും നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂള്‍ വര്‍ഷത്തില്‍ പുതുതായി അഡ്മിഷന്‍ നേടിയിരുന്നു.



സ്‌കൂളിന്റെ ഭരണ നിര്‍വ്വഹണ ചുമതലയുള്ള നഗരസഭയില്‍ വാഹനം ഓടുന്നില്ലെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ പുതിയ പ്രധാന അദ്ധ്യാപകനെ വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് വാഹന സര്‍വ്വീസിനായി വ്യവസ്ഥ അംഗീകരിക്കുകയും ചെയ്തിരുന്നു.. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി ബൈജുവും കമ്മറ്റിയും വിഷയത്തില്‍ ഇടപെട്ട് വാഹനസൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ തയ്യാറാവണമെന്ന് നിരന്തരമായി അഭ്യര്‍ത്ഥിച്ചിട്ടും പ്രധാന അദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകന്‍ തയ്യാറാവുന്നില്ല എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

വാഹന സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ഇതിന് ചുമതലക്കാരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാവണമെന്നും ജോസ്.കെ.മാണി എം.പി.പറഞ്ഞു. വിഷയത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി ബൈജു നഗരസഭയ്ക്ക് കത്ത് നല്‍കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0