പാലാ റോട്ടറി ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും




പാലാ: പാലാ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പാലാ മൂന്നാനിയിലുള്ള ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു.

കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211-ലെ ഏറ്റവും വലിയ ക്ലബ്ബായ പാലാ റോട്ടറി ക്ലബ് വിവിധ സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാണ്.

2026-27 വർഷത്തേക്കുള്ള പ്രസിഡന്റായി ഡോ. ബോബി തോമസ് കൊക്കാട്ട്, സെക്രട്ടറിയായി എൻജിനീയർ ഷാജി അഗസ്റ്റിൻ, ട്രഷററായി ചാർട്ടേഡ് അക്കൗണ്ടന്റ് ഐ. സി. ചാക്കോ എന്നിവർ സ്ഥാനമേറ്റു.



.നിലവിലെ പ്രസിഡന്റ് മാത്യുകുട്ടി ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഔപചാരിക ഘോഷയാത്രയും ഭദ്രദീപം കൊളുത്തലും നടന്നു. പി.എ.ജി. ഡോ. ടെസി കുര്യൻ പ്രാർത്ഥനയ്ക്കും പി.എ.ജി. ഡോ. മാത്യു തോമസ് സ്വാഗത പ്രസംഗത്തിനും നേതൃത്വം നൽകി. സെക്രട്ടറി സി.എ. അമൽ വർഗീസ് 2025-26 വർഷത്തെ ക്ലബ് റിപ്പോർട്ട് അവതരിപ്പിച്ചു.

പി.എ.ജി. ജോസ് അഗസ്റ്റിൻ നിയുക്ത പ്രസിഡന്റിനെ പരിചയപ്പെടുത്തി. തുടർന്ന് സ്ഥാനാരോഹണ ചടങ്ങിൽ പുതിയ പ്രസിഡന്റിന് കോളറും പിന്നും അണിയിച്ച് അധികാരദണ്ഡം കൈമാറി. തുടർന്ന് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളും സ്ഥാനമേറ്റു.



ചടങ്ങിൽ ക്ലബ് ബുള്ളറ്റിൻ പ്രകാശനം നടത്തി. പ്രശസ്ത സൈക്യാട്രിസ്റ്റ് റോട്ടേറിയൻ പ്രൊഫ. ഡോ. റോയ് എബ്രഹാം കള്ളിവയലിനെ പി.ഡി.ജി. ഡോ. തോമസ് വാവനിക്കുന്നേൽ ആദരിച്ചു.

കോട്ടയം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിച്ചു. പി.ഡി.ജി. ഡോ. തോമസ് വാവനിക്കുന്നേൽ, ആർ.ഡി.ഡി. അരുൺ സെബാസ്റ്റ്യൻ, ഡിസ്ട്രിക്ട് സെക്രട്ടറി സനോ ജോസ്, അസിസ്റ്റന്റ് ഗവർണർ ഡോ. ജോസ് കുരുവിള കൊക്കാട്ട്, ഡിസ്ട്രിക്ട് ചെയർമാൻ ജോസഫ് ജോസഫ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. നേതൃത്വം, സേവനപ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധത എന്നിവ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന് അവർ അഭിപ്രായപ്പെട്ടു.

സമാപനത്തിൽ സെക്രട്ടറി ഇ.ആർ. ഷാജി ഓസ്റ്റിൻ നന്ദി രേഖപ്പെടുത്തി

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0