കടനാട് :- ജില്ലാ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രാജേഷ് വാളി പ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിൽ അഞ്ച് മിനി മാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിച്ചു.
കടനാട് പള്ളിക്ക് സമീപം കാവുങ്കണ്ടം ജംഗ്ഷൻ, നടുവിലെ കൂറ്റ്പാലം ജംഗ്ഷൻ, പിഴക് ജംഗ്ഷൻ,മേരി ലാൻഡ് സ്കൂൾ ജംഗ്ഷൻ, കടനാട് എൽ.പി സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്നുവർഷ ഗ്യാരണ്ടിയോടു കൂടി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



