ലഹരി വിമുക്ത റാലിയുമായ് മേലുകാവുമറ്റം സെന്റ് തോമസ് യു പി സ്കൂൾ



മേലുകാവുമറ്റം : ലഹരിമുക്ത കേരളം ടൂഫാൻ ഐക്യദാർഡ്യ സന്ദേശവുമായി സെന്റ് തോമസ് യു പി സ്കൂൾ നേതൃത്വത്തിൽ മേലുകാവ് മറ്റം ടൗണിൽ  ലഹരി വിമുക്ത റാലി നടത്തി. ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ് അധ്യക്ഷത വഹിച്ചു. മേലുകാവ് സിവിൽ പോലീസ് ഓഫീസർ രജിത്ത് എം.ആർ കുട്ടികൾക്ക് ലഹരി മുക്ത ബോധവൽക്കരണ ക്ലാസ് എടുത്തു.



പ്ലക്കാർഡുകളും, പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി നടത്തിയ ലഹരി വിമുക്ത റാലി നാടിന് നല്ല സന്ദേശം നൽകി. 
 മേലുകാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആന്റണി മാത്യു, എ.എസ്.ഐ സജിനി വി.റ്റി,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ജേക്കബ്, എം പിടിഎ പ്രസിഡൻ്റ് സ്മിതാ ഡാനിയേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0