ഭക്ഷ്യവിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു



അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും പാലാ മരിയസദനവും സംയുക്തമായി ഹംഗർ റിലീഫ് പ്രോജക്ടിന്റെ ഭാഗമായി ഭക്ഷ്യവിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മരിയസദനം പാലായിൽ നടന്ന പരിപാടി പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. 



മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ പ്രിൻസ് സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം പരിപാടികൾക്ക് നേതൃത്വം നൽകി.
റിസോഴ്സ് പേഴ്സണായ മനോജ് ടി. ബെഞ്ചമിൻ (M.Sc., B.Ed., SET) വിശപ്പ് നിർമാർജനം, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവയെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നയിച്ചു.
.

തുടർന്ന് മരിയസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. സമൂഹത്തിലെ അശരണർക്കും നിർധനർക്കും കൈത്താങ്ങാകുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0