കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ മത്സ്യവിളവെടുപ്പ് ആഘോഷമായി



കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ പടുതാകുളത്തിൽ വളർത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൽജി എമ്മാനുവൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ജെ. ചെന്നേലി, സോണിയ തേനംമാക്കൽ, ലതിക സാജു, സിന്ധു രവീന്ദ്രൻ, ജോസി അലക്സ്, മെറിൻ പൊയ്യാനി, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ഹണി ലിസ ചാക്കോ, അജോ അറയ്ക്കൽ, ബേബി തൊണ്ടാംകുഴി, 




.സനോജ് മിറ്റത്താനി, ഫാം കൗൺസിൽ അംഗങ്ങളായ സണ്ണി ചിറ്റക്കോടം, സദാനന്ദ ശങ്കർ, ത്രിഗുണസെൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

മത്സ്യകൃഷിയിലൂടെ മികച്ച ഉൽപ്പാദനവും കർഷകർക്ക് കൂടുതൽ വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിളവെടുപ്പ് ചടങ്ങ് പ്രാദേശിക ജനങ്ങളുടെയും കർഷകരുടെയും ശ്രദ്ധ നേടി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0