പഞ്ചദിന ബാങ്കിങ് നടപ്പാക്കുക: കെ.ജി.ബി.ഇ.യു., ഒ.യു.സമ്മേളനം



ഈരാറ്റുപേട്ട: ബാങ്കിങ് മേഖലയിൽ പഞ്ചദിന ബാങ്കിങ് നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വരണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.ബി.ഇ.യു. ജില്ലാപ്രസിഡന്റ് രാജേഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു.

 


കെ.ജി.ബി.ഒ.യു. ജില്ലാപ്രസിഡന്റ് എബി ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.ജി.ബി.ഇ.യു. സംസ്ഥാന വൈസ്പ്രസിഡന്റ് വി.പി.ശ്രീരാമൻ, കെ.ജി.ബി.ഒ.യു. ജില്ലാസെക്രട്ടറി റിജോ ജോ, ഏരിയ കൺവീനർ എം.കെ.ഉല്ലാസ്, ജില്ലാകമ്മിറ്റിയംഗം രഞ്ജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0