കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ ഭരണങ്ങാനം പഞ്ചായത്തിലെ കാഞ്ഞിരമറ്റം വാർഡിൽ (വേഴാങ്ങാനം പള്ളിക്ക് സമീപം) നിലവിലുള്ള ജലറാണി കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി, ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പ്രദേശത്തെ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ കുടുംബങ്ങളിലേക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന വികസന പ്രവർത്തനമാണിത്.
നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ വേഴാങ്ങാനം പള്ളി വികാരി ഫാ. ജോൺസൺ പരിയപ്പനാൽ, അഡ്വ. സിറിയക് വാഴചാരിക്കൽ, തോമസുകുട്ടി വരിക്കയിൽ, വിജയൻ, മൈക്കിൾ സാർ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



