കാൽപന്തുകളിയുടെ ലോകാവേശം ഈരാറ്റുപേട്ടയുടെ മണ്ണിൽ പെയ്തിറങ്ങി. ജിഎച്ച്എസ്എസ് ഈരാറ്റുപേട്ടയിലെ ചുണക്കുട്ടികൾ ഇഷ്ട ടീമുകൾ ആയി തിരിഞ്ഞ് അർജൻറീന പോർച്ചുഗൽ ബ്രസീൽ ഫ്രാൻസ്നടത്തിയ ഫുട്ബോൾ മാച്ചിൽ ഫൈനലിൽ ടീം പോർച്ചുഗൽ അർജൻറീനയുടെ മൂന്ന് ഗോളിന് എതിരായി ഏഴ് ഗോളുകൾ അടിച്ചു മിന്നും ജയം നേടി കപ്പ് സ്വന്തമാക്കി.
റണ്ണേഴ്സ് അപ്പിനുള്ള കപ്പ് ടീം അർജൻറീന നേടി.കുട്ടികളിൽ ആവേശം വിതറിയ മത്സരം ആയിരുന്നു നടന്നത്.ഹെഡ്മിസ്ട്രസ് സിസിപൈകടയിൽ ,ചീഫ് റഫറി അഗസ്റ്റിൻ സേവിയർ ഇസ്മയിൽ സർ ,സന്തോഷ് മാത്യു എന്നിവർ നേതൃത്വം നൽകി.



