കിടങ്ങൂർ പഞ്ചായത്തിലെ 11 കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകളിൽ നിരീക്ഷണ ക്യാമറകൾ മിഴിതുറന്നു. ജില്ലാ പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ്, ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.. സംസ്ഥാനത്ത് ആദ്യമായി കിടങ്ങൂരിൽ നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി മോൻ സ് ജേസഫ് നിർവഹിച്ചു. CCTV ക്യാമറയുടെ മൊബൈൽ യൂണിറ്റ് മോൻസ് ജോസ്ഫ് കൈമാറി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ സുരേഷ് അധ്യക്ഷയായിരുന്നു.
. ഒരേസമയം 20 ഫോണിലേക്കും 5 ടി.വി.യിലേക്കും നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍ ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിലെ മാലിന്യം തള്ളല്‍, വാഹന അപകടങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോഷണം എന്നിവ കൃത്യമായി നിരീക്ഷിച്ച് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു.
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കുമ്മണ്ണൂര്‍ മന്ദിരം ജംഗ്ഷന്‍, കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍, ചേര്‍പ്പുങ്കല്‍-ചെമ്പിളാവ് റോഡില്‍ ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷന്‍, കുമ്മണ്ണൂര്‍-മറ്റക്കര റോഡില്‍ ചെമ്പിളാവ് ക്ഷേത്ര ജംഗ്ഷന്‍, ചെമ്പിളാവ്-കിടങ്ങൂര്‍ ക്ഷേത്രം റോഡില്‍ കിടങ്ങൂര്‍ ക്ഷേത്രം കിഴക്കേനട, കിടങ്ങൂര്‍-മണര്‍കാട് റോഡില്‍ കിടങ്ങൂര്‍ പാലം, കിടങ്ങൂര്‍-കിഴക്കേ കൂടല്ലൂര്‍ റോഡില്‍ പിറയാര്‍ ക്ഷേത്ര ജംഗ്ഷന്‍, കുമ്മണ്ണൂര്‍-കിഴക്കേ കൂടല്ലൂര്‍-കടപ്പൂര്‍ റോഡില്‍ കൂടല്ലൂര്‍ പള്ളി ജംഗ്ഷന്‍, കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം, കിടങ്ങൂര്‍ -പാദുവ റോഡില്‍ ശിവപുരം ക്ഷേത്ര ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കിടങ്ങൂര്‍ പഞ്ചായത്തിലെ എല്ലാ പ്രധാനപ്പെട്ട റോഡുകളും ബന്ധിപ്പിച്ചാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തീയാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഫണ്ട് 5 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മുഖേനയാണ് നിര്‍വഹണം നടത്തിയത്.
ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ സ്വാഗതമാശംസിച്ചു. ' ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബോബി തോമസ് , പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദുരമേശ് . ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടീന മാളിയെക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൻ ആഷാ ആർ , പഞ്ചായത്തംഗ ങ്ങളായ സിബിസിബി, ജയൻ സിപി. ദീപു തോമസ് , സതീഷ് ശ്രീ നിലയം , ജിൽസി ജോസഫ്, ജിഷ്ണ കെ ബിനീജ്, ലിസി എബ്രഹാം, N മഹേഷ് കുമാർ രാജേഷ് മോനിപ്പള്ളി , ശ്രീജ മനോജ്, അരുൺ ആർ കിടങ്ങൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് സുരേഷ് ബാബു നെച്ചിക്കാട്ടിൽ മുൻ ബ്ലോക് പഞ്ചാ യ ത്തംഗങ്ങളായ ഡോ. മേഴ്സി ജോൺ, അശോക് കുമാർ പൂതമന തുടങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് AN നീലകണ്ഠൻ നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



