ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു



എലിസബത്ത് ഇന്റർനാഷണൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് 2026 എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ജർമൻ A1, A2, B1, B2, ഐഇഎൽടിഎസ് വിഭാഗങ്ങൾ തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജർമൻ B1 ടീം ചാമ്പ്യന്മാരായി. ഫൈനലിൽ ഐഇഎൽടിഎസ് & ലുഫ് ടീമിനെ പരാജയപ്പെടുത്തിയാണ് ജർമൻ B1 കിരീടം സ്വന്തമാക്കിയത്.
സമ്മാനദാനച്ചടങ്ങിൽ എംഎൽഎയും കായികതാരവുമായ മാണി സി. കാപ്പൻ വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. 



.
കായികമത്സരങ്ങൾ വിദ്യാർഥികളിൽ കൂട്ടായ്മയും അച്ചടക്കവും നേതൃത്വപാടവവും വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മത്സരം തുടക്കം മുതൽ അവസാനം വരെ ഏറെ ആവേശത്തോടെയാണ് അദ്ദേഹം വീക്ഷിച്ചതും വിജയികൾക്ക് അഭിനന്ദനങ്ങളും എല്ലാ ടീമുകൾക്കും ആശംസകളും നേർന്നതും..


ടൂർണമെന്റിൽ ഐഇഎൽടിഎസ് & ലുഫ് ടീം റണ്ണേഴ്സ് അപ്പായി. അമിത് മികച്ച താരമായും അനന്ദു മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ജർമൻ B1 ടീം അംഗങ്ങൾ: ഏലിയാസ്, അനന്ദു, ജോയൽ, ജിതിൻ, ജിൻസ്, ജോബിൻസ്, അവിനാശ്, മെൽവിൻ, അലൻ, അമിത്, എബിൾ, ശ്രീഹരി.

ഐഇഎൽടിഎസ് & ലുഫ് ടീം അംഗങ്ങൾ: ആദിൽ, ബെനറ്റ്, അധിത്യൻ, അഭിജിത്, റാം, ഗോഡ്വിൻ, ഹരി, ശ്രീജിത്ത്, ഗൗരങ്, ഡൻസ്, അലെൻ, ആൽബിൻ സജീവ്.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0