കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം



പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിവസമായ ജൂലൈ 14ന്  രാവിലെ 9.30-ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു മഹാപ്രസാദമൂട്ടിന് തുടക്കമായി. പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം പാലാ ഡി.വൈ.എസ്.പി. കെ. സദൻ  നിർവ്വഹിച്ചു. ക്ഷേത്രത്തിലെത്തി യ ഭക്തജനങ്ങൾക്കായി 501 പറ അരിയുടെ വിഭവങ്ങളാണ് മഹാപ്രസാദമൂട്ടിനായി തയ്യാറാക്കിയത്.. കൂടപ്പുലം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള 'ആദിത്യ കാറ്ററിംഗ്' ആണ് വിഭവങ്ങൾ ഒരുക്കിയത്.ഇതോടനുബന്ധിച്ച് 150 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഉണ്ടായിരുന്നു. രാവിലെ മുതൽ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രദർശനത്തിനു എത്തിയത്.


.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0