ഷോണ്‍ ജോര്‍ജും നഗരസഭാധ്യക്ഷ ദിയ ബിനുവും ഭക്തര്‍ക്ക് പ്രസാദം വിളമ്പി നല്‍കി




കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ  വിഗ്രഹദര്‍ശന ദിനാഘോഷത്തോടനുബന്ധിച്ച് പ്രസാദ വിതരണത്തില്‍ പങ്കെടുത്ത BJP സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും നഗരസഭാധ്യക്ഷ ദിയ ബിനുവും ഭക്തര്‍ക്ക് പ്രസാദം വിളമ്പി നല്‍കി. ഷോണ്‍ ജോര്‍ജ് ക്ഷേത്രത്തിലെത്തി ദേവസ്വം ഭാരവാഹികളുമായി സംസാരിച്ചതിനു ശേഷമാണ് പ്രസാദ വിതരണത്തിലും പങ്കെടുത്തത്. 



.പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രസാദമൂട്ടിന്റെ പ്രത്യേകതകള്‍ ദേവസ്വം ഭാരവാഹികള്‍ വിശദീകരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടവും ക്ഷേത്രത്തിലെത്തി ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്തു. സിജു സി. എസ്., കണ്ണന്‍ , സുരേന്ദ്ര കൈമള്‍, രവി കടപ്പാട്ടൂര്‍, സനീഷ് എന്നിവര്‍ ഷോണ്‍ ജോര്‍ജിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0