പാലാ നഗരസഭാധ്യക്ഷയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് മുന്‍പേ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ ചേരുന്നു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് തുടര്‍ച്ചയായി കൗണ്‍സില്‍ സമ്മേളിക്കുക. നഗരസഭയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വമായ ഈ നീക്കത്തെ 'കൗണ്‍സില്‍ വാരം' എന്ന് പരിഹസിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തി. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് കൗണ്‍സിലില്‍ അജണ്ട നിശ്ചയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച അധ്യക്ഷയുടെ മുറിയില്‍ നിന്നും ഫയല്‍ നഷ്ടപ്പെട്ട സംഭവം, മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. 15-ാം തീയതി കൊട്ടാരമറ്റത്ത് ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം , 16ന് പാലാ ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയം,
17ന് മാര്‍ക്കറ്റ് ഭാഗത്തെ തോട് സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന മരം മുറി മാറ്റുന്നത് സംബന്ധിച്ച വിഷയം എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാത്തവരാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ യോഗം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവന്‍ കുറ്റപ്പെടുത്തി. ഈ പരിഗണിക്കുന്ന വിഷയങ്ങളെല്ലാം ഒരൊറ്റ കൗണ്‍സിലില്‍ അജണ്ടയായി വെക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും, ചൂണ്ടിക്കാട്ടപ്പെടുന്നു.
ചോദ്യം - 1, മഴക്കാലപൂര്‍വ്വ ശുചികരണത്തോട അനുബന്ധിച്ച് സര്‍ക്കാര്‍ ഓരോ വാര്‍ഡിലും എത്ര രൂപ ചിലവഴിക്കാന്‍ അനുവാദം നല്‍കി. വാര്‍ഡില്‍ എത്ര നല്‍കി? 'രണ്ടിനും ഉത്തരം സെക്രട്ടറിയുടെ കുറിപ്പില്‍ അജണ്ടയില്‍ കിട്ടി കഴിഞ്ഞു. ഒരു വാര്‍ഡിലും ഇതു വരെ തുക നല്‍കിയിട്ടില്ല.'
ചോദ്യം - 2, നഗരസഭയില്‍ മോഷണം പോയ ഫയല്‍ കിട്ടിയോ?
അതിലും സെക്രട്ടറി അജണ്ടയില്‍ മറുപടി നല്‍കിയിട്ടുണ്ട്. 'സുപ്രണ്ട് ഓഫ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. അതിനര്‍ത്ഥം ഫയല്‍ കിട്ടിയിട്ടില്ല.'
ചോദ്യം - 3: നഗരസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള കേരളാ കോണ്‍ഗ്രസ് എം നെ സര്‍ക്കാര്‍ നിയമപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയ കത്ത് മനപൂര്‍വ്വം കൗണ്‍സിലില്‍ വയ്ക്കാത്തത് സംന്ധിച്ച്.
'കൗണ്‍സിലില്‍ അജണ്ട വച്ചതോടെ അതിനും തീരുമാനമായി.ഇത് സര്‍ക്കാര്‍ നിയമമായതിനാല്‍ ഇത് വായിച്ച് റിക്കാര്‍ഡ് ചെയ്യാന്‍ മാത്രമെ സാധിക്കുകയുള്ളു. '
ചോദ്യം-4: കൊട്ടാരമറ്റം ഓട്ടോസ്റ്റാന്‍ഡ് വിഷയം.
എല്ലാവര്‍ക്കും അവരെ സംരഷിക്കണമെന്നാണ് അഗ്രഹമെങ്കില്‍ സെപ്ഷ്യ ല്‍ കൗണ്‍സില്‍ വിളിച്ച് കൂട്ടണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്.കാരണം ഒരു കൗണ്‍സില്‍ എടുത്ത തീരുമാനം 3 മാസത്തിനകം മാറ്റ ണമെങ്കില്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ച് കുട്ടി പകുതിയിലധികം പേര്‍ (അതായത് 14 പേര്‍) അനൂകൂലിക്കണം.നിലവിലുള്ള തീരുമാനം 'നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നാണ് ' അതിനര്‍ത്ഥം കോടതി ഉത്തരവ് പ്രകാരം അവരെ അവിടെ നിന്ന് മാറ്റണമെന്ന് .അതുകൊണ്ട് സ്‌പെഷ്യല്‍ കൗണ്‍സിലില്‍ വിളിക്കേണ്ടത് നിയമപരമായ കാര്യമാണ്.
ചോദ്യം - 5: പ്രസ്സ് റോഡിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന വിഷയം. ഇതിന്റെ തീരുമാനം ട്രാഫിക്ക് കമ്മിറ്റിക്ക് വിടുകയെന്ന സാധാരണ പതിവ് മാത്രമെയുള്ളു.
ചോദ്യം - 6: ഒരു പ്രതിപക്ഷ കൗണ്‍സിലറുടെ വീടിന് പുറകില്‍ പുറമ്പോക്കില്‍ അപകടസ്ഥയില്‍ നില്‍ക്കുന്ന മരം വെട്ടി മാറ്റുന്ന വിഷയം.
'ഇതിന്റെ സാധാരണ നടപടിക്രമം ട്രീ കമ്മറ്റി കൂടുവാന്‍ തീരുമാനിക്കുകയെന്നതേയുള്ളു.പുറമ്പോക്കിലായതിനാല്‍ നഗരസഭയ്ക്ക് ചെയര്‍പേഴ്‌സണ്‍ ട്രീ കമ്മറ്റി വിളിച്ച് കൂട്ടുകയെന്ന തീരുമാനം അല്ലാതെ മറ്റൊരു റോളും ഇല്ല.
സെക്രട്ടറി അജണ്ടയില്‍ കുറിപ്പ് വച്ച് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതോ ,ചെയര്‍പേഴ്‌സണ്‍ വിശദമായി മറുപടി പറയേണ്ടതായതോ ആയ യാതൊരു കാര്യങ്ങളും ഈ കൗണ്‍സിലുകളില്‍ ഇല്ല. അതു കൊണ്ട് ഒരു കൗണ്‍സില്‍ കൂടി 10 മിനിട്ട് പോലും ആവശ്യം ഇല്ലാത്തിടത്താണ് മനപൂര്‍വ്വം ഓരോ അജണ്ട വച്ച് തുടര്‍ച്ചയായി 4 ദിവസം കൗണ്‍സില്‍
കൂടുന്നത്.മഴക്കാലപൂര്‍വ്വ ശുചികരണത്തിന് പോലും നഗരസഭ ഫണ്ടില്‍ പണം ഇല്ലെന്ന കാരണത്താലാവാം വാര്‍ഡില്‍ തുക അനുവദിക്കാത്തപ്പോള്‍ 4 ദിവസം കൗണ്‍സില്‍ കൂടുമ്പോള്‍ 200 രുപ വീതമാണങ്കിലും കൗണ്‍സിലര്‍മാരുടെ സിറ്റിംഗ് ഫീ, കാപ്പി തുടങ്ങി 4 ദിവസമായി ആയിരകണക്കിന് രൂപയാണ് നഗരസഭയ്ക്ക് വെറുതെ വാശിയുടെ പേരില്‍ നഷ്ടം വരുത്തുന്നത്.
----------------------------------------------------------------------------------------------------------------



