പോലീസ് സ്റ്റേഷനുകളിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു



പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെയും ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു സ്റ്റേഷൻ പരിസരവും ഓഫീസ് മുറികളും സന്ദർശകർക്കായുള്ള കാത്തിരിപ്പ് കേന്ദ്രവും ഉൾപ്പെടെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം ജൂലൈ 15 മുതൽ നടപ്പാക്കുന്ന ശുചീകരണ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷന്റെ മുഖച്ഛായ മാറുകയാണ് പൊതുജനങ്ങൾക്ക് കൂടുതൽ വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം 



ശുചീകരണത്തിന്റെ ഭാഗമായികാടുകയറിയ മുറ്റവും പിടിച്ചെടുത്ത വാഹനങ്ങളും നിറഞ്ഞ പതിവ് പോലീസ് സ്റ്റേഷൻ കാഴ്ച്ചകളിൽ നിന്നും വ്യത്യസ്തമായി ജനസൗഹൃദ അന്തരീക്ഷമൊരുക്കി പാലാ പോലീസ് സ്റ്റേഷൻ ശ്രദ്ധേയമാകുന്നു. നിയമപാലനത്തിനൊപ്പം സ്റ്റേഷൻ പരിസരം മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസുകാരുടെ ഈ മാതൃകാപ്രവർത്തനം. 

​ എസ്‌.ഐ. കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസുകാർ മൂന്ന് ദിവസം കൊണ്ട് സ്റ്റേഷൻ മുറ്റം ശുചീകരിച്ച് മനോഹരമായ പൂച്ചെടികൾ വെച്ചുപിടിപ്പിച്ചു




​സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന പഴയ വാഹനങ്ങൾ പിൻഭാഗത്തേക്ക് മാറ്റി പൊതുജനങ്ങൾക്ക് സ്റ്റേഷൻ പരിസരം കൂടുതൽ സുഖകരമായ ഇടമാക്കി മാറ്റി. പാലാ ട്രാഫിക് സ്‌റ്റേഷൻ പരിസരം ട്രാഫിക് എസ് ഐ ബി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ശുചികരണപ്രവർത്തനങ്ങൾ നടത്തി മോടിയാക്കി

​രാമപുരം സ്റ്റേഷനുംസമാനമായ രീതിയിൽ വർഷങ്ങളായി കിടന്നിരുന്ന വാഹനങ്ങളും കാടും നീക്കി സ്റ്റേഷൻ പരിസരം മനോഹരമാക്കിയ രാമപുരം പോലീസ് സ്റ്റേഷനെ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. നേരിട്ടെത്തി അഭിനന്ദിച്ചു. എസ്‌.എച്ച്.ഒ. കെ. ദീപകിന്റെ നേതൃത്വത്തിലായിരുന്നു രാമ പൂരത്ത് ശുചീകരണം നടന്നത്

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0