നഗരത്തിലെ റിവർ വ്യൂ റോഡിൽ ആർ വി പാർക്കിനു മുൻഭാഗതത്തുള്ള ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കാത്തത് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ അപകടഭീഷണിയാകുന്നു. റോഡരികിലൂടെ നീളുന്ന ഓടയുടെ മുകളിൽ സ്ലാബ് ഇല്ലാത്തതിനാൽ അശ്രദ്ധമായാൽ ആളുകൾ ഓടയിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് രാത്രിയിലും മഴക്കാലത്തും അപകടസാധ്യത കൂടുതൽ രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു.
ശനിയാഴ്ച രാത്രി ബൈക്ക് യാത്രികൻ ആയ യുവാവ് ഈ ഭാഗത്തെ ഓടയിൽ വീണ് പരിക്കേറ്റിരുന്നു . ദിവസേന നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡിൽ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവരും സഞ്ചരിക്കുന്നുണ്ട്. ഇനിയും അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ഓടയുടെ മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
----------------------------------------------------------------------------------------------------------------



