ഓട്ടോറിക്ഷ ഫെയർമീറ്റർ പരിശോധന ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തിയിൽ നടന്നു.



സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെ പഞ്ചായത്ത്/നഗരസഭാതല വെരിഫിക്കേഷൻ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി  ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ  മന്ത്രി അഡ്വ. മോൻസ് ജോസഫ്   നിർവ്വഹിച്ചു.


കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യാക്കോസ് തോട്ടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ. ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ, ബ്ലോക്ക് പഞ്ചായത്തംഗം ധന്യ വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി സി വിനോദ്, എം ആർ അനിൽകുമാർ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ്  സാം, ലീഗൽ മെട്രോളജി അഡീഷണൽ കൺട്രോളർ കെ ഷീലൻ എന്നിവ സംസാരിച്ചു.



ലീഗൽ മെട്രോളജി ഓഫീസുകളിൽ നിന്നും 15 കിലോമീറ്ററിൽ കൂടുതൽ അകലെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെപരിശോധനയും മുദ്ര വയ്പ്പും ജൂലൈ മുതൽ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ തന്നെ നടത്തുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.


----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0