പൂഞ്ഞാർ. ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) മീനച്ചിൽ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം ഞായറാഴ്ച രണ്ട് മണി മുതൽ പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ നടക്കും. താലൂക്ക് പ്രസിഡന്റ് ഇ. പി. വിജയകുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം വിവേകാനന്ദ വിദ്യാലയം പ്രിൻസിപ്പൽ എസ്. വിനോദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മഹിളാ പ്രമുഖ് വി. ആർ. പ്രസന്നകുമാരി ടീച്ചർ സക്ഷമ പരിചയം നടത്തും. ജില്ലാ ഉപാധ്യക്ഷ അനു സുഭാഷ്, എം. മഹേഷ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ഡോ. പി സി ഹരികൃഷ്ണൻ സമാപന സന്ദേശം നൽകും.
.
---- ---- ---- ---- ---- ---- ---- ---- ---- ---- ---- ---- ---- ----




