തലമുറകൾക്ക് അക്ഷരവെളിച്ചം പകരുകയും ശിശുസംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്ത പയപ്പാർ ജാനകി ബാലികാശ്രമത്തിന്റെ സ്ഥാപക എം. ജി. ജാനകിയമ്മ ടീച്ചറുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണ യോഗം വ്യാഴാഴ്ച പാലാ കുരിശുപള്ളിക്ക് സമീപമുള്ള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
ജാനകിയമ്മ ടീച്ചറുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ശ്രീരാമകൃഷ്ണ മഠം മഠാധിപതി പൂജനീയ വീതസംഗാനന്ദ സ്വാമി മഹാരാജ് ദീപപ്രജ്വലനം നിർവഹിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
ജാനകി ബാലികാശ്രമം സെക്രട്ടറി ഹരിപ്രസാദ് വി.എസ് സ്വാഗതപ്രസംഗം നടത്തി.
വി.എച്ച്.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ആർ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. നായർ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. ശ്രീനിവാസൻ കെ.പി ആശംസകൾ അർപ്പിക്കുകയും ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു. ജാനകി ബാലികാശ്രമം പ്രസിഡന്റ് കെ.എ. ഗോപിനാഥ് കൃതജ്ഞത രേഖപ്പെടുത്തി.
----------------------------------------------------------------------------------------------------------------



