അക്ഷരനഗരിയായ കോട്ടയം ജില്ലയുടെ സാമൂഹിക,സാംസ്കാരിക, വ്യവസായ മുന്നേറ്റത്തിന് നെടുംതൂണായ ആയ മീനച്ചിലാറ്റിൽ ജല കായിക വിനോദവും പ്രകൃതി സംരക്ഷണവും കൈകോർക്കുന്ന പുതിയ അധ്യായത്തിന് തുടക്കം. യുവജനങ്ങൾക്ക് സുരക്ഷിതമായ ജലകായിക പരിശീലനം നൽകുന്നതിനൊപ്പം മീനച്ചിലാറ്റിന്റെ സംരക്ഷണവും ലക്ഷ്യമിടുകയാണ് ക്ലബ്. മീനച്ചിൽ അക്വാ ക്ലബ് ലോഗോ പ്രകാശനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ നിർവ്വഹിച്ചു. മീനച്ചിൽ അക്വാ ക്ലബ് ന്റെ നേതൃത്തിൽ കായാക്കിങ്ങ് കൊട്ടവഞ്ചിയും ഉൾപ്പെടുന്ന വാട്ടർ സ്പോർട്ട്സ് പരിശീലന പരിപാടി യുടെ ഔദ്യോഗിക രജിസ്ട്രേഷൻ ഉദ്ഘാടനം പാലായിൽ ശ്രീ ജോസ് കെ മാണി എംപി നിർവ്വഹിച്ചു.
ശ്രീ. മാണി സി കാപ്പൻ MLAപാലായിൽ വാട്ടർ സ്പോർട്ട്സ് പരിശീലന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പാലാ മീനച്ചിലാറിന്റെ പുരാതന കടവ് ആയ തോട്ടത്തിൽക്കടവിൽ, മുൻ മുൻസിപ്പൽ കമ്മീഷ്ണർ ശ്രീ രവി പാലാ സാർ കായാകിങ് വാട്ടർ സ്പോർട്ട്സ് ട്രെയിങ്,നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ അക്വാ ക്ലബിൻ്റെ കായാകിങ് വാട്ടർ സ്പോർട്ട്സ് പരിപാടിയിൽ,മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് പ്രെഫസർ എസ് രാമചന്ദ്രൻ മുഖ്യ സന്ദേശം നൽകി. ക്ലബിൻ്റെ ഔദ്യോഗിക ജേഴ്‌സി പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കകണ്ടം ലോഞ്ച് ചെയ്തു.
കായാകിങ് വാട്ടർ സ്പോർട്ട്സ് പരിശീലനം നേടിയ കുമാരി മരിയ ആൽഫ ജോമി ക്ക് മുൻ യൂത്ത് വെൽഫയർ ഓഫീസർ സി സി ലീലാമ്മ ടീച്ചർ വാണിയിടത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ മായാ രാഹുൽ, കൗൺസിലർ ബിജു പാലുപടവൻ, ടോണി തൈപറമ്പിൽ, സിജി ടോണി, മുൻ കൗൺസിലർന്മാരായ ജോജോ കുടക്കച്ചിറ, ടോണി തോട്ടത്തിൽ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ എബി ഇമ്മാനുവൽ പുണ്ടിക്കുളം, റിട്ട. എയർ ഫോഴ്സ് ഓഫീസർ ശ്രീ എബി വാണിയിടത്ത്, എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന വേദിയെ മഹനീയമാക്കി.
വാട്ടർ സ്പോർട്ട്സ് ഓപ്പറേറ്റർ ബിനു പെരുമന, ക്ലബ്ബ് ഭാരവാഹികളായ
മനോജ് മണ്ണൂർ, റഹിം തലനാട് സാർ, ഷെറിൻ മരിയ, ജോമി, അലൻ, തോമസ് ജിയോ, ബെന്നി, ഡെയ്സി , ഷോൺ ബിജോയി, കൃഷ്ണപ്രിയ,അലൻ, ആൽബി തുടങ്ങിയവർ പങ്കെടുത്തു.
ടെൻസിംഗ് അഡ്‌വെഞ്ചർ &നേച്ചർ ക്ലബിന്റെ പിന്തുണയോടെ ഭാവിയിൽ കൂടുതൽ വൈവിധ്യമാർന്ന പരിപാടികളിലേക്ക് കാലാവസ്ഥ അനുകൂലമായ സന്ദർഭങ്ങളിൽ മീനച്ചിലാറിലും സമീപ പ്രദേശങ്ങളും പുതിയ വ്യത്യസ്ഥമായ ജല കായിക വിനോദ പരിപാടികൾ തുടരുമെന്ന് മീനച്ചിൽ അക്വാ ക്ളബ് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9747571759, 9747570799
www.meenachilaquaclub.com
----------------------------------------------------------------------------------------------------------------



