മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനവും റാങ്ക് ജേതാക്കളുടെ അനുമോദന സമ്മേളനവും സെമിനാർ ഹാളിൽ വച്ച് നടന്നു. ഡോ. ഡിഷ വി.ജെ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അവസാന മൂന്നുവർഷ ബിരുദം ബി. എ. ഇംഗ്ലീഷ് മോഡൽ II പരീക്ഷയിൽ റാങ്ക് ജേതാക്കളായ ആൻ ഫെബ, ഗൗരി നന്ദകുമാർ എന്നിവരെയും 100% വിജയം കൈവരിച്ച വിദ്യാർഥികളെയും മെമൻ്റോകൾ നൽകി ആദരിച്ചു.
ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്ത കവയിത്രിയും വിവർത്തകയുമായ ഡോ. നിത്യ മറിയം ജോൺ കവിത പഠിപ്പിക്കാനുള്ളതല്ല അനുഭവിക്കാനുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് ഗ്രാഫിക് കവിതയുടെ സമകാലികരൂപങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
എഴുത്തുകാരി ആനി വള്ളിക്കാപ്പന്റെ "കാവൽക്കാരി" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഡോ. നിത്യ വിവർത്തനത്തിൽ നേരിടുന്ന വെല്ലുവിളികളെപറ്റിയും നൂതന വിവർത്തനസമീപനങ്ങളെപ്പറ്റിയും വിദ്യാർത്ഥികളോട് സംവദിച്ചു. ഡിപ്പാർട്ട്മെന്റ് അധ്യക്ഷ ഡോ. അൻസാ ആൻഡ്രൂസ്, പോൾ മാത്യൂസ്, എലിസബത്ത് ജോസഫ്, ഗൗരി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
----------------------------------------------------------------------------------------------------------------



