പാലാ നഗരസഭയുടെ മെഡിക്കല്‍ ലാബില്‍ അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍



പാലാ നഗരസഭയുടെ  മെഡിക്കല്‍ ലാബില്‍ അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിച്ച് മികച്ച സേവനം ലഭ്യമാക്കുന്നു. ആധുനിക സാങ്കേതികവിദ്യയും കൃത്യതയാര്‍ന്ന പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ച് മികച്ച ലബോറട്ടറി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പാലാ നഗരസഭ മെഡിക്കല്‍ ലാബില്‍ അത്യാധുനിക ഓട്ടോമാറ്റിക് ബയോകെമിസ്ട്രി, ഹെമറ്റോളജി അനലൈസര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബശ്രീ ഫണ്ടിംഗിലൂടെയാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. 


ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു നിര്‍വഹിച്ചു. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ രജിത പ്രകാശ്, ടോണി തൈപ്പറമ്പില്‍, നഗരസഭ സെക്രട്ടറി ആകാശ് എം. എസ്., ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉമേഷ് പി. ജി., അനീഷ് എം. എസ്., സൂപ്രണ്ട് രേഖ, റവന്യൂ ഇന്‍സ്‌പെക്ടര്‍ രൂപേഷ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രീതി മാത്യു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സതി ശശികുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാരായ ആതിര ബാബു, ഷീജ, രേഷ്മ, ടീന, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. 



പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ കുറഞ്ഞ നിരക്കില്‍ വിവിധ പരിശോധനാ പാക്കേജുകളും നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. പരിശോധനാഫലങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വാട്ട്‌സ്ആപ്പിലൂടെ ലഭ്യമാക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0