1985ൽ സ്ഥാപിതമായ പാലാ റോട്ടറി ക്ലബ് അതിന്റെ 2026 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച നടത്തുന്നു. നിരവധി സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പാലാ റോട്ടറി ക്ലബ്ബ് കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 - ലെ ഏറ്റവും വലിയ ക്ലബ്ബ് ആണ്.
.പുതിയ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം ഡോക്ടർ ബോബി തോമസ് കൊക്കാട്ട്. എൻജിനീയർ ഷാജി ഓസ്റ്റിൻ, ചാർട്ടേർഡ് അക്കൗണ്ടൻറ് ഐ സി ചാക്കോ എന്നിവർ സ്ഥാനമേൽക്കും. 2026 ജൂലൈ 15 ബുധനാഴ്ച വൈകിട്ട് എട്ടുമണിക്ക് പാലാ മൂന്നാനിയിലുള്ള ക്ലബ്ബ് ആസ്ഥാനത്ത് വച്ച് നടത്തുന്ന ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പി പുന്നൂസ് മുഖ്യാതിഥിയായിരിക്കും. പാസ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ തോമസ് വാവാനിക്കുന്നേൽ, മറ്റ് ഡിസ്ട്രിക്ട് ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. പ്രസ്തുത ചടങ്ങിൽ വച്ച് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോക്ടർ റോയ് എബ്രഹാം കള്ളിവയലിനെ ആദരിക്കുന്നതും ആണ്.
----------------------------------------------------------------------------------------------------------------



