മൂന്ന് ദിവസത്തിനുള്ളിൽ ശുചീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇവിടെ പൂച്ചെടികള്‍ വച്ച് പരിപാലിച്ചാലോ എന്നായി പോലീസുകാരുടെ ആലോചന. മേലുദ്യോഗസ്ഥരും ഇതിന് സമ്മതം മൂളിയതോടെ പൂച്ചെടികള്‍ നിരത്തി സ്റ്റേഷന്റെ മുന്‍വശം മനോഹരമാക്കി.
ഇവിടെയുണ്ടായിരുന്ന ഒന്നു രണ്ട് പഴയ സ്കൂട്ടറുകളും മറ്റും സ്റ്റേഷന് മന്ദിരത്തിന്റെ പിന്നാമ്പുറത്തേക്ക് മാറ്റി. സ്റ്റേഷനിലെത്തുന്ന ആര്‍ക്കും ഇപ്പോള്‍ പൂച്ചെടികളുടെ മനോഹാരിത കാണാം. പാലാ പോലീസ് സ്റ്റേഷന്റെ പൂമുഖം മനോഹരമാക്കിയ പോലീസുകാരെ പാലാ ഡിവൈഎസ്പി കെ. സദന് അഭിനന്ദിച്ചു.
----------------------------------------------------------------------------------------------------------------



