പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തിന് രണ്ടാം ദിവസവും കോറം തികഞ്ഞില്ല.



തുടര്‍ച്ചയായ രണ്ടാം ദിവസവും  പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തിന് കോറം തികഞ്ഞില്ല. 26 അംഗ കൗണ്‍സിലില്‍ 5 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. ചെയര്‍പെഴ്‌സന്‍ ദിയാ ബിനു . ബിനു പുളിക്കക്കണ്ടം , പ്രിന്‍സി സണ്ണി സിജി ടോണി, ബിജു വരിക്കാനി എന്നിവര്‍ മാത്രമാണ്  കൗണ്‍സില്‍ യോഗത്തിനെത്തിയത്. പ്രതിപക്ഷവും കോണ്‍ഗ്രസ് അംഗങ്ങളും വിട്ടു നിന്നു. 


.ജൂലായ് 21 ന് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ പ്രതിപക്ഷം  ഉന്നയിച്ച വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 4 ദിവസം തുടര്‍ച്ചയായി കൗണ്‍സില്‍ വിളിച്ചത്. എന്നാല്‍ ഒരു ദിവസം ചര്‍ച്ച ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രമേയുള്ള വെന്നും 4 ദിവസം കൗണ്‍സില്‍ നടക്കേണ്ട ആവശ്യമില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട് . 

ആശുപത്രി മാനേജ് മെന്റ് കമ്മറ്റികളില്‍ കേരള കോണ്‍ഗ്രസ് M പ്രതിനിധികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നു വെങ്കിലും കോറം തികക്കാന്‍ കൗണ്‍സിലര്‍ മാര്‍ എത്താതിരുന്നതു മൂലം യോഗം ആരംഭിക്കാന്‍ കഴിഞ്ഞില്ല വെള്ളിയാഴ്ചയും കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നടക്കാന്‍ സാധ്യത കുറവാണ് .  അവിശ്വാസ പ്രമേയ ചര്‍ച്ച യും വോട്ടെടുപ്പും കഴിയുന്നതു വരെ പാലാ നഗരസഭയില്‍ അനിശ്ചിതത്വം തുടരും.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0