ബോബി മാത്യു കീക്കോലിലിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു



കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  വൈസ് പ്രസിഡന്റായി ബോബി മാത്യു കീക്കോലിലിനെ തെരഞ്ഞെടുത്തു. മുന്‍ വൈസ് പ്രസിഡന്റ് സിറിയക് തോമസിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ സി. പി. ജയന്‍, ശ്രീകുമാര്‍ ടി. കെ., ജ്യോതി ബാലകൃഷ്ണന്‍, മോളി ജോസ്, ബാങ്ക് സെക്രട്ടറി ബി. ശ്രീജ, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പുതിയവൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബോബി മാത്യുവിനെ ബാങ്ക് പ്രസിഡന്റ് N B സുരേഷ്ബാബു ഷാള്‍ അണിയിച്ച് സ്വീകരിച്ചു  ഭരണസമിതിയംഗങ്ങളും ജീവനക്കാരും  ആശംസകള്‍ നേര്‍ന്നു.



.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0