മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് മ​ന്ത്രി മോ​ൻ​സ്



കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഈ​ക്കാ​ര്യം ആ​രോ​ഗ്യമ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ പു​തി​യ സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ അ​പാ​ക​ത​യു​ണ്ട്. 


.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ നി​ല​വി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ജി​ല്ലാ വി​ക​സ​ന സ​മി​തിയംഗം ടി.​വി. സോ​ണി ആ​രോ​ഗ്യമ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നോ​ട് ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. 10 വ​ർ​ഷ​ക്കാ​ല​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ക​സ​നസ​മി​തി യോ​ഗം കൃ​ത്യ​മാ​യി ചേ​രാനോ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉണ്ടാ​ക്കാനോ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു അദ്ദേഹം പറഞ്ഞു.




വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ണ്ട്. പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെമേ​ൽ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ണ് ഡോ​ക്‌​ട​ർ​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മെ​ഡി​സി​ൻ, ഓ​ർ​ത്തോ, സ​ർ​ജ​റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ൽ അ​ഡ്മി​റ്റാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക​ക​ൾ കി​ട്ടാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പു​തി​യ ഉ​പ​ക​ണ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള​തു​കൊ​ണ്ട് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ മു​ട​ങ്ങു​ന്നു​ണ്ട്.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0