പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു



പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ​ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ. ഫാ. ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മിസ്. ഷീബ അഗസ്റ്റിൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റവ. ഫാ. റെജി തെങ്ങുംപള്ളി വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. 




ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് വി.എം. തോമസ് എന്നിവർ പുതിയതായി എത്തിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ​പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥിനി നെഹ്‌റിൻ ബിജുവിന്റെ ഏകാംഗ ഗാനാലാപനവും ഉണ്ടായിരുന്നു. സാറ എലിസബത്ത് തോമസ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.






   





.





google.com, pub-6975695749884510, DIRECT, f08c47fec0942fa0