റോഡ് പുതുക്കിനിര്‍മിച്ചതോടെ ഉണ്ടായ വാഹനങ്ങളുടെ തിരക്കും വേഗവുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. റോഡില്‍ കയറ്റിറക്കമോ, വളവുകളോ, അപകടസൂചനാ ബോര്‍ഡുകളോ, അറിയിക്കുന്ന ബോര്‍ഡുകളോ ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നു. വാഗമണ്‍ റൂട്ടില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധനയും പോലീസ് പരിശോധനയും ഊര്‍ജിതമാക്കണം. വാഗമണ്‍ സന്ദര്‍ശിച്ച് വരുന്നവര്‍ മദ്യപിച്ചാണോ വാഹനമോടിക്കുന്നതെന്ന് പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് വാഗമണ്‍ യാത്രയില്‍ വേണ്ടത്. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളുമുള്ള മലയോരമേഖല പരിചയമില്ലാത്തവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. അമിതവേഗത്തില്‍ ഇറക്കമിറങ്ങിവരുന്നത് ബ്രേക്ക് നഷ്ടപ്പെടാനും ഇടയാക്കും. പരമാവധി വേഗംകുറച്ച് കയറ്റം കയറിയ ഗിയറില്‍ത്തന്നെ വാഹനം ഇറങ്ങാനും ശ്രദ്ധിക്കണം. മഴക്കാലയാത്രയില്‍ കോടമഞ്ഞാണ് ഏറ്റവും വില്ലനായി വരുന്നത്.
തീക്കോയി കല്ലംമുതല്‍ വാഗമണ്‍വരെയുള്ള പ്രദേശങ്ങളിലാണ് കോടമഞ്ഞ് കൂടുതലായും കാണുന്നത്. വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികള്‍ മഴക്കാലത്ത് രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കാലാവസ്ഥ പ്രതികൂലമായാല്‍ ജില്ലാ ഭരണകൂടം ഇതിലേയുള്ള രാത്രികാല യാത്ര നിരോധിക്കാറുണ്ട്.
യാത്രക്കാര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ദൃശ്യങ്ങള്‍ കാണാനായി ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു വശത്ത് കുത്തനെയുള്ള പാറക്കെട്ടുകളില്‍നിന്ന് മണ്ണിടിച്ചിലും കല്ല് താഴോട്ടു വീഴുന്നതിനും സാധ്യതയുണ്ട്.
----------------------------------------------------------------------------------------------------------------



