പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.ഐ.(എം) സായാഹ്ന ധർണ സംഘടിപ്പിച്ചു



 ബി.ജെ.പി. ഭരിക്കുന്ന പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വജനപക്ഷപാതിത്വത്തിനുമെതിരെ സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.

ധർണ സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ വ്യാപകമായ വീഴ്ചകളും പൊതുജന താൽപര്യങ്ങൾ അവഗണിക്കുന്ന സമീപനവുമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വജനപക്ഷപാതിത്വത്തിനുമെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.



ഇന്നലെ രാവിലെ മുതൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വാഹനപ്രചാരണത്തിന്റെ സമാപനമായാണ് പൂഞ്ഞാർ ടൗൺ ബസ് സ്റ്റാൻഡിൽ സായാഹ്ന ധർണ സംഘടിപ്പിച്ചത്.

സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി അംഗം പി. ജി. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി. എസ്. സിജു, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ശശി, അഡ്വ. അക്ഷയ് ഹരി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, സുജിത്ത് പി. സി., എം. പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.





----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0