. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫ്രാൻസും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അർജൻറീനയും സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രസീലും ചാമ്പ്യന്മാരായി. സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പന്ത് തട്ടി ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. കുട്ടികളെയും യുവജനങ്ങളെയും ലഹരിവസ്തുക്കളിൽ നിന്നകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കുന്നതിനു വേണ്ടിയാണ് ടൂർണ്ണമെൻറ് നടത്തിയത്.
സ്‌കൂളിലെ കായിക അധ്യാപകൻ ജീമോൻ മാത്യു കളി നിയന്ത്രിച്ചു. പിറ്റിഎ പ്രസിഡൻറ് ടോമി മാറാമറ്റം, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ്, ട്രീസാ സക്കറിയാസ്, ദിവ്യ കെ ജി, റ്റിഞ്ചു മാത്യു, ശ്രീരത്‌നം, സി. ലൗലിൻ, സോയ തോമസ്, മനു കെ ജോസ് എന്നിവർ നേതൃത്വം നൽകി.
----------------------------------------------------------------------------------------------------------------------------------------

-imageonline.co-merged.jpeg)

