പാലാ-പൊന്‍കുന്നം വലിയ പാലത്തിന് താഴെയുള്ള ബങ്ക് പൂര്‍ണമായും പൊളിച്ചുനീക്കാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരനായ അജി മാര്‍ക്കോസ് ജൂലൈ 20 മുതല്‍ പാലാ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തും. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.
ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ബങ്ക് പൂര്‍ണമായും പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും പൊതുസ്ഥലത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ അധികൃതര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ജൂലൈ 20 മുതല്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ മരണംവരെ നിരാഹാര സമരം ആരംഭിക്കുമെന്നും അജി മാര്‍ക്കോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
----------------------------------------------------------------------------------------------------------------



