പങ്കജാക്ഷിയമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി .



പത്മശ്രീ മൂഴിക്കല്‍ പങ്കജാക്ഷിയമ്മയ്ക്ക്  നാടിന്റെ അന്ത്യാഞ്ജലി . കേരളത്തിന്റെ തനത് കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോക ശ്രദ്ധയിലെത്തിച്ച പത്മശ്രീ  മൂഴിക്കല്‍ പങ്കജാക്ഷിയ 1മ്മയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ മോനിപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടന്നു.. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30- യോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പങ്കജാക്ഷിയമ്മയുടെ മകന്‍ ശിവന്‍ ചിതയ്ക് തീ കൊളുത്തി . രാവിലെ 9 മുതല്‍ 11 വരെ മോനിപ്പള്ളി സേക്രഡ് ഹാര്‍ട്ട് പള്ളി പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച പങ്കജാക്ഷി അമ്മയുടെ ഭൗതിക ശരീരത്തില്‍ നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 


.കലാകാരന്മാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പ്രണാമമര്‍പ്പിച്ചു . ജലവിഭവ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് അന്തിമോപചാരം അര്‍പ്പിച്ചു.. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും  മുഖ്യമന്ത്രിക്കുവേണ്ടിയും RDO ഷാഹിന രാമകൃഷണന്‍ അന്തിമോപചാരമര്‍പ്പിച്ചു ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ്, തഹസില്‍ദാര്‍ സജിമോന്‍ മാത്യു എന്നിവരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് ആദരാഞ്ജലി അര്‍പ്പിച്ചു.




കേരളത്തിന്റെ അപൂര്‍വമായ പാരമ്പര്യ കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കലാകാരിയായിരുന്നു പങ്കജാക്ഷിയമ്മ. ഈ സംഭാവനകള്‍ പരിഗണിച്ചാണ് 2020-ല്‍ ഇന്ത്യ സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചത്. കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും ഉള്‍പ്പെടെ നിരവധി ബഹുമതികളും അവര്‍ നേടിയിരുന്നു. പങ്കജാക്ഷിയമ്മയുടെ വിയോഗം കേരളത്തിന്റെ തനതു കലാ പൈതൃക ത്തിന് വലിയ നഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി PC വിഷ്ണുനാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0