വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍



തീക്കോയി വാഗമണ്‍ റോഡില്‍ വഴിനീളെ വീണുകിടക്കുന്ന കോണ്‍ക്രീറ്റും മെറ്റല്‍ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കെട്ടിടനിര്‍മാണ ജോലികള്‍ക്കായി മിക്‌സ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്ന കോണ്‍ക്രീറ്റാണ് വാഹനത്തില്‍ നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത്. ഇന്ന് മാത്രം നിരവധി ടൂവീലര്‍ യാത്രക്കാര്‍ വളവുകളിലെ മെറ്റലില്‍കയറി വീണതായി പ്രദേശവാസികള്‍ പറഞ്ഞു. 




തീക്കോയി മുതല്‍ കാരികാട് വരെയുള്ള റോഡില്‍ കിലോമീറ്ററുകളോളമാണ് കോണ്‍ക്രീറ്റ് റോഡില്‍ വീണത്. കയറ്റം കയറി പോയ വാഹനത്തില്‍ നിന്നും വീണ കോണ്‍ക്രീറ്റിലെ സിമന്റും പാറപ്പൊടിയും മഴയില്‍ ഒലിച്ചുപോയെങ്കിലും മെറ്റല്‍കഷ്ണങ്ങള്‍ റോഡില്‍ നിരന്നുകിടക്കുകയാണ്. മുന്‍ പഞ്ചായത്തംഗവും പ്രദേശവാസിയുമായ രതീഷ് പിഎസ് ഇത് സംബന്ധിച്ച് അറിയിച്ചപ്പോള്‍ ഉടന്‍ കഴുകിമാറ്റാമെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് രതീഷ് പറഞ്ഞു. 



വാഗമണ്ണിലേയ്ക്കുള്ള പുതിയ റോഡില്‍ സാമാന്യം വേഗതയിലെത്തുന്ന ടൂവീലറുകള്‍ വാഹനം ചെരിച്ച് വളവ് തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടാവുക. അഞ്ചോളം വാഹനങ്ങള്‍ മറിഞ്ഞുവീണു. ആരുടെയും പരിക്ക് സാരമുള്ളതല്ല. വാഹനങ്ങള്‍ കേടുപാടുകളുണ്ട്. വിഷയത്തില്‍ അധികൃതര്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.


   








google.com, pub-6975695749884510, DIRECT, f08c47fec0942fa0