പാലാ കാർമൽ മെഡിക്കൽ സെന്ററിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ദീപ പ്രകാശന ത്തോടെ പരിപാടികൾ ആരംഭിച്ചു. കാർമൽ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്ററും സി.എം.സി ജയമാതാ പ്രൊവിൻസ് ഹീലിംഗ് മിനിസ്ട്രി കൗൺസിലറുമായ സിസ്റ്റർ സിൽവിൻ സ്വാഗതം ആശംസിച്ചു. പാലാ ഡിവൈ.എസ്.പി കെ. സദൻ മുഖ്യാതിഥിയായിരുന്നു.
സോഷ്യൽ വർക്ക് പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ജെസ്‌ലിൻ, വാർഡ് മെമ്പർ ജിജി ബൈജു കൊല്ലംപറമ്പിൽ, പീഡിയാട്രിക് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ടിഗിസ് മാത്യു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു . ചടങ്ങിന്റെ ഭാഗമായി പ്രത്യേക ആദരവ് നൽകുന്ന 'ലവിങ് ഓണർ' സമർപ്പണവും നടന്നു. സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ കലാവിരുന്നും അരങ്ങേറി. സ്വാഗത നൃത്തം 'കാർമൽ ജെനസിസ്', ആക്ഷൻ സോങ്, ഡ്യുയറ്റ് ഗാനം, ഇൻസ്ട്രുമെന്റൽ മ്യൂസിക് . ഗ്രൂപ്പ് സോങ്, സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ വൈവിധ്യ മാർന്ന പരിപാടികളാണ് അരങ്ങേറിയത്. ലിൻഡ മാത്യൂസ് നന്ദി രേഖപ്പെടുത്തി.
----------------------------------------------------------------------------------------------------------------



