മയക്കുമരുന്ന് ഗുളികകളുടെ ശേഖരവുമായി യുവാവ് പിടിയിൽ



മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസിന്റെ പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു. പകൽ 2.20യോടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ നിന്നാണ് ലഹരി ഗുളികകളുമായി പ്രതി പിടിയിലായത്. 


.കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ മിനേഷ്യസ്. ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0