കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പാലാ ഡിവിഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തക യോഗവും സി എന്‍ സോമന്‍ കെ കെ ബിനോയി എന്നിവരുടെ അനുസ്മരണവും പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു.. ഡിവിഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ മൈക്കിളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം ജില്ലാ കോ ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ സുരേഷ്‌കുമാര്‍ റ്റി എം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ ബിജുമോന്‍ വി ആര്‍, റോബിന്‍ പി. ജേക്കബ്, ഷിബു ബി. നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. .
സി എന്‍ സോമന്‍ അനുസ്മരണത്തിന്റെ ഭാഗമായി . സി എന്‍ സോമന്‍ മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ കുട്ടികള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ ദാസ് വിതരണം ചെയ്തു. കെ കെ ബിനോയ് അനുസ്മരണദിനം സുരക്ഷ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന സുരക്ഷാ ക്ലാസിന് . കെ പി അനില്‍കുമാര്‍ നേതൃത്വം നല്‍കി.
സര്‍വീസില്‍ നിന്നും വിരമിച്ച ജയപാല്‍ ജി ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി . രെഞ്ചു റ്റി എസ് . ജയപാലിനു മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന പ്രവര്‍ത്തക യോഗത്തില്‍ സംസ്ഥാന ഭാരവാഹി വിനോദ് കെ യു റിപ്പോര്‍ട്ടിങ് നടത്തി. ഡിവിഷന്‍ സെക്രട്ടറി ബോബി തോമസ് സ്വാഗതവും സി സി അംഗം പ്രദീഷ് സി പി കൃതജ്ഞതയും പറഞ്ഞു.
----------------------------------------------------------------------------------------------------------------



