തോട് ശുചീകരണം പുരോഗമിക്കുന്നു



കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കി. മഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മാണി സി. കാപ്പൻ MLA യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് (ഇറിഗേഷൻ) നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.




ആദ്യഘട്ടമായി തോട്ടിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇതിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി വെള്ളക്കെട്ടും വെള്ളപ്പൊക്ക സാധ്യതയും കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പത്താം വാർഡ് അംഗം ജ്യോതിലക്ഷ്മിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണവും പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്.
മഴക്കാലം ആരംഭിക്കുന്നതോടെ ഈ പ്രദേശത്ത് കടകളും വീടുകളും വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടിലാകുന്നത് പതിവായിരുന്നു. ഇത്തവണ മഴ ശക്തമാകുന്നതിന് മുമ്പേ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വ്യാപാരികളും.




ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.എൽ.എയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ജോർജ് ടി.വി.യും എം.പി. കൃഷ്ണൻ നായരും സ്ഥലം സന്ദർശിച്ചു. പ്രവൃത്തികൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അറിയിച്ചു.

മഴക്കാല ദുരിതം ഒഴിവാക്കുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


.





google.com, pub-6975695749884510, DIRECT, f08c47fec0942fa0