യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പാലായിലെ ദൃശ്യ ടവറിൽ നടന്നു.
ദയ പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപകൻ ജയകൃഷ്ണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗവൺമെന്റിന്റെ 'തൂഫാൻ' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജപ്തി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സംഘടനയുടെ വളർച്ചയും ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും യോഗം ചർച്ച ചെയ്തു. തുടർന്ന് സംസ്ഥാന, ജില്ലാ, യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റായി ജോബി വി. ചുങ്കത്ത്, ജനറൽ സെക്രട്ടറിയായി ടി. എഫ്. സെബാസ്റ്റ്യൻ, ട്രഷററായി നിസാം ബഷി, വൈസ് പ്രസിഡന്റായി വി. എ. ജോസ് ഉഴുനാലിൽ, സെക്രട്ടറിയായി ടോമി കുറ്റിയാങ്കൽ എന്നിവരും ജില്ലാ പ്രസിഡന്റായി പ്രിൻസ് വി. സി., ജനറൽ സെക്രട്ടറിയായി തങ്കച്ചൻ പുളിയാർമറ്റം, ട്രഷററായി സജി തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പാലാ യൂണിറ്റ് പ്രസിഡന്റായി ബാബു നെടുമുടി, സെക്രട്ടറിയായി ജോമോൻ ഓടയ്ക്കൽ, ട്രഷററായി ജോമി ഫ്രാൻസിസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ നേതൃത്വത്തിന്റെ കീഴിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാബു നെടുമുടി ഉൾപ്പെടെയുള്ള നേതാക്കളും വ്യാപാരികളും പൊതുയോഗത്തിൽ പങ്കെടുത്തു.
----------------------------------------------------------------------------------------------------------------



