വാഴത്തോട്ടത്തിൽ കളനീക്കം, ശുചീകരണം, പരിപാലനം നടത്തി.



വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതി സംരക്ഷണ ബോധവും വളർത്തുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിജയകരമായി നടത്തിവരുന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വാഴത്തോട്ടത്തിൽ കളനീക്കം, ശുചീകരണം, പരിപാലനം എന്നിവ നടത്തി. സ്കൂളിൽ വിളയുന്ന വാഴക്കുലകൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വാഴക്ക ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചുവരുന്നു. 



സ്വന്തം കൃഷിയിലെ വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലവും കാർഷിക അവബോധവും വിദ്യാർത്ഥികളിൽ വളർത്താൻ സാധിക്കുന്നുണ്ട്. 
ശ്രീ. ജോബി ജോസഫ്, ശ്രീ. ഇ. ടി. ജോസഫ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ജോബിൻ തോമസ് കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ മുന്നേറ്റം നൽകുന്നതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0