പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് പാലാ നഗരസഭാ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവില്‍. എല്ലാവരും ഭരണസമിതിയില്‍ പിന്തുണയില്ലെന്ന് പറഞ്ഞുകഴിഞ്ഞതാണ്. 6 മാസക്കാലമായി ഭരണസ്തംഭനമാണ്. ചെയര്‍പേഴ്‌സണെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും പ്രതിപക്ഷം സ്വീകരിച്ചിട്ടില്ല. എല്ലാത്തരത്തിലും സഹകരിച്ചിട്ടുണ്ട്. അവിശ്വാസം പാസായാല്‍ പരിശോധിച്ചശേഷം തുടര്‍തീരുമാനമെടുക്കും.
.പിന്‍സീറ്റ് ഡ്രൈവിംഗിലൂടെ നഗരസഭ ഭരണം എക്കാലത്തും മുന്നോട്ട് കൊണ്ടുപോകാനാകില്ല. ഭരണത്തിലുള്ളവര്‍തന്നെ നിലവിലെ ഭരണം മടുത്തു. ആശുപത്രി മീറ്റിംഗ്, മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങി വിഷയങ്ങളില്‍ പ്രതിപക്ഷം ഇടപെടേണ്ടിവന്നു. കൗണ്‍സില്‍ യോഗങ്ങളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല.
കൊട്ടാരമറ്റം ഡിവൈഎഫ്‌ഐ വിഷയത്തില്‍ കോണ്‍ഗ്രസ് സഹകരിച്ചതുകൊണ്ടല്ല അവിശ്വാസം കൊണ്ടുവന്നത്. കുടുംബകൂട്ടായ്മയുമായി സഹകരിച്ചുകൊണ്ട് ഭരണം വേണ്ടെന്ന് നേരത്തെ തന്നെ പാര്‍ട്ടി തീരുമാനിച്ചതാണ്. സുസ്ഥരമായ ഭരണമാണ് വേണ്ടത്. അവിശ്വാസം പാസായാല്‍ പാലാ അനാഥമാകില്ല. കേരള കോണ്‍ഗ്രസ് ഭരണമാണ് പാലായ്ക്ക് നല്ലതെന്ന് ജനം പറഞ്ഞു തുടങ്ങിയതായും ബിജു പാലൂപ്പടവില്‍ പറഞ്ഞു.
----------------------------------------------------------------------------------------------------------------



