പാലാ നഗരസഭാ കൗൺസിൽ യോഗം, കോറം തികയാത്തതിനെ തുടർന്നു യോഗം ചേരാനാകാതെ പിരിഞ്ഞു . പ്രതിപക്ഷ കൗൺസിലർമാരാരും യോഗത്തിനെത്തിയില്ല. ഭരണപക്ഷത്തെ മറ്റ് കോൺഗ്രസ് കൗൺസിലർമാരും, കോൺഗ്രസ് വിമത മായാരാഹുലും സ്വതന്ത്ര മുന്നണി കൂട്ടായ്‌മയിലെ അഡ്വ. ബിനു പുളിക്കക്കണ്ടവും എത്തിയില്ല.
അതേസമയം ഭരണപക്ഷത്തെ കോൺഗ്രസ് പ്രതിനിധി സെബാസ്റ്റ്യൻ പനയ്ക്കൽ സാന്നിദ്ധ്യം കൊണ്ടു ശ്രദ്ധേയമായി. ഭരണപക്ഷത്തെ സിജി ടോണി, സോണിയ ചിറ്റേട്ട്, പ്രിൻസി സണ്ണി, ബിജു പുളിക്കക്കണ്ടം, സെബാസ്റ്റ്യൻ പനയ്ക്കൽ എന്നിവരാണ് യോഗത്തിനെത്തിയത് . കോറം തികയാത്തതിനാൽ ചെയർ പേഴ്‌സൺ ദിയാ ബിനു യോഗം പിരിച്ചു വിട്ടു. പ്രതിപക്ഷ കൗൺസിൽമാരിൽ പലരും മുൻസിപ്പൽ ഓഫീസിൽ ഉണ്ടായിരുന്നെങ്കിലും കൗൺസിൽ ഹാളിലേക്ക് എത്താതെ മാറിനിൽക്കുകയായിരുന്നു.
----------------------------------------------------------------------------------------------------------------



